
കല്ലമ്പലം: കോഴിത്തീറ്റ വില റോക്കറ്റ് പോലെ കുതിക്കുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിത്തീറ്റയുടെ വില പലതവണയാണ് കൂടിയത്.ഇത് കർഷകരെ ദുരിതത്തിലാക്കുന്നു.ഒരു വർഷം മുമ്പ് വരെ 50കിലോ വരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,000 മുതൽ 1,200 രൂപ വരെയായിരുന്നു.എന്നാൽ ആറ് മാസത്തിനുള്ളിൽ വില ഉയർന്ന് 1800ഉം അതിന് മുകളിലുമായി വർദ്ധിച്ചു.ഇതുകാരണം ഗ്രാമീണമേഖലയിലെ ചെറുകിട കർഷകർ പലരും ഈ തൊഴിലിൽ നിന്ന് പിൻവാങ്ങുകയാണ്.
അയൽസംസ്ഥാനങ്ങളിൽ കോഴിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ ചോളം,ഗോതമ്പ് എന്നിവയുടെ വില വർദ്ധനവാണ് തിരിച്ചടിയായതെന്ന് പറയുന്നു.സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വൻകിട കോഴിത്തീറ്റ ഉത്പാദന കേന്ദ്രങ്ങളില്ലാത്തതും അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ കോഴിത്തീറ്റ ഉത്പന്ന കേന്ദ്രങ്ങളെ ആശ്രയിക്കുന്നതുമാണ് വില വർദ്ധനവിന് പ്രധാന കാരണം.
സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫാക്ടറികളിൽ നിന്ന് കൂടുതൽ തീറ്റ ഉത്പാദിപ്പിച്ച് കോഴിക്കർഷകർക്ക് നൽകുന്നതിനുള്ള സംവിധാനങ്ങൾ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നാണ് കോഴി കർഷകരുടെ ആവശ്യം.
ഒരു മുട്ടയുടെ വില - 7 മുതൽ 8 രൂപ വരെ
തീറ്റയ്ക്ക് വില വർദ്ധിച്ചിട്ടും മുട്ട വില വർദ്ധിപ്പിക്കാൻ പറ്റുന്നില്ല
തീറ്റ വില വർദ്ധനവ് മുതലെടുത്ത് വ്യാജ മുട്ടയും വിപണിയിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായുണ്ടാക്കുന്ന ഈ മുട്ടയുടെ ഉപയോഗം ശരീരത്തിന് വളരെയധികം പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
നാവായിക്കുളം,കരവാരം,പള്ളിക്കൽ,മടവൂർ,നഗരൂർ,മണമ്പൂർ,ഒറ്റൂർ, ചെമ്മരുതി പഞ്ചായത്തുകളിലായി നൂറുകണക്കിന് കർഷകരാണ് കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്.തീറ്റയുടെ വില വർദ്ധനവ് മൂലം പലരും ഇതിൽ നിന്നും പിന്തിരിയുകയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഗ്രാമീണ മേഖലയിൽ മുട്ടക്കോഴി വളർത്തലും ഇറച്ചിക്കോഴി വളർത്തലും വർദ്ധിച്ചിട്ടുണ്ട്.അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ടയുടെയും മാംസത്തിന്റെയും വരവും കൂടിയിട്ടുണ്ട്.
Poultry feed prices have surged sharply, rising several times over the past year. The लगातार increase in feed costs is putting poultry farmers under severe financial pressure.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |