SignIn
Kerala Kaumudi Online
Thursday, 15 October 2026 1.17 AM IST

ഇളമ്പറക്കോട് വന ദീപ്തി പ്ലാന്റേഷൻ

forest

കിളിമാനൂർ: വനംവകുപ്പിന് മാതൃകയായി ഇളമ്പറക്കോട് വന ദീപ്തി പ്ലാന്റേഷൻ. വന ഭൂമിയിലുണ്ടായിരുന്ന ഇരുപത് ഹെക്ടർ അക്കേഷിയ,മാഞ്ചിയം മരങ്ങളെ വെട്ടിനീക്കി,ഇവിടെ ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് സ്വാഭാവിക വനമാക്കിയിരിക്കുകയാണ് വനം വകുപ്പ് അധികൃതർ.

2011വരെ ഇവിടെ മാഞ്ചിയവും,അക്കേഷ്യയും മാത്രമാണ് ഉണ്ടായിരുന്നത്.2013ൽ സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ ഈ വൃക്ഷങ്ങളെ ഒഴിവാക്കി,48 ഇനം ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ഡിവിഷനിൽ പാലോട് റേഞ്ചിൽ ഭരതന്നൂർ സെക്ഷൻ പരിധിയിൽ 171 ഹെക്ടർ വനഭൂമിയിലെ 20 ഹെക്ടറിലാണ് ഇളമ്പറക്കോട് വനദീപ്തി പ്ലാന്റേഷൻ. ഉരുൾപ്പാറ എന്ന് തദ്ദേശിയർ വിളിക്കുന്ന സമുദ്രനിരപ്പിൽ നിന്ന് 200 അടി ഉയരെയുള്ള ഒരു പാറയ്ക്ക് ചുറ്റുമായാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. ഈ വനത്തിന് ചുറ്റും ജനവാസ മലമേഖലയുമാണ്.

ട്രക്കിംഗിനും വനംവകുപ്പ് അവസരവും ഒരുക്കുന്നുണ്ട്

വന്യമൃഗ ശല്യവുമില്ല

ഒട്ടുമിക്ക വന്യമൃഗങ്ങളും ഇവിടെയുണ്ടെങ്കിലും പന്നിയൊഴിച്ച് കുരങ്ങോ മറ്റ് മൃഗങ്ങളോ ജനവാസ മേഖലയിലേക്ക് ഇറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു.ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവ നട്ടുപിടിപ്പിച്ചത് കൊണ്ടാവാം ഇതെന്ന് ഇവർ പറയുന്നു.

വെള്ളവുമുണ്ട്

അക്കേഷ്യ പ്ലാന്റേഷൻ ആയിരുന്നപ്പോൾ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളവും ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ അതിനും പരിഹാരമായിരിക്കുകയാണ്.

നേച്ചർ ക്ലബും

നിലവിൽ വെഞ്ഞാറമൂട്,ആറ്റിങ്ങൽ,വർക്കല,കിളിമാനൂർ,കല്ലറ തുടങ്ങീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് നേച്ചർ ക്യാമ്പിൽ പങ്കെടുക്കണമെങ്കിൽ പേപ്പാറയിലോ,നെയ്യാറിലോ,തെന്മലയിലോ പോകണം.എന്നാൽ ഈ സൗകര്യങ്ങൾ എല്ലാം ഇപ്പോൾ ഇളമ്പറക്കോട് വനത്തിലുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL