SignIn
Kerala Kaumudi Online
Thursday, 15 October 2026 1.57 AM IST

ആദ്യ ദിനത്തിൽ കട്ടപ്പനയുടെ തേരോട്ടം

നെടുങ്കണ്ടം: 23ാമത് ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യ ദിനം പിന്നിടുമ്പോൾ കട്ടപ്പന ഉപജില്ല ഒന്നാം സ്ഥാനത്ത്. 75 പോയിന്റുമായിട്ടാണ് കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയുടെ മുന്നേറ്റം. എട്ട് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടിയാണ് കട്ടപ്പനയുടെ കുതിപ്പ്. അടിമാലി ഉപജില്ലയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. ഇവർക്ക് ഏഴ് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമായി 73 പോയിന്റുകളാണുള്ളത്. 27 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനത്താണ്. അറക്കുളം 14, നെടുങ്കണ്ടം 12, പീരുമേട് 11, മൂന്നാർ അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. 15 ഇനങ്ങൾ പൂർത്തിയായപ്പോൾ സ്‌കൂളുകൾ ഒന്നാം സ്ഥാഗത്തിനായി ഗംഭീര പോരാട്ടമാണ് നടത്തുന്നത് 16 പോയിന്റുമായി എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസാണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത് രണ്ട് സ്വർണവും, രണ്ട് വെള്ളിയുമാണ് ഇവർ നേടിയത്. തൊട്ട് പിന്നാലെ 15 പോയിന്റുമായി കാൽവരിമൗണ്ട് കാൽവരി എച്ച്.എസാണ്
രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണം നേടിയാണ് കാൽവരി രണ്ടാം സ്ഥാനത്ത് തുടരുന്നത്. 14 പോയിന്റുമായി കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്തുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL