SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.32 AM IST

നേന്ത്രപ്പഴം വില സെഞ്ച്വറിയിലേക്ക്

കിളിമാനൂർ: നേന്ത്രപ്പഴം വില സെഞ്ച്വറിയിലേക്ക്.കിലോയ്ക്ക് 80 മുതൽ 90 വരെയാണ് പൊതുവിപണിയിലെ ഇന്നലത്തെ വില.നാട്ടിൻപുറങ്ങളിൽ പേരിന് പോലും നേന്ത്രപ്പഴം കിട്ടാനില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന നേന്ത്രപ്പഴമാണ് വിപണിയിൽ ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു.

മലയോരങ്ങളിൽ വേനലിൽ വെള്ളമെത്തിച്ച കർഷകർക്ക് മാത്രമാണ് ഇപ്പോൾ അല്പമെങ്കിലും കുല വെട്ടാനുള്ളത്.നാടൻനേന്ത്രപ്പഴം എത്താത്തതാണ് വിപണിയിൽ വില വർദ്ധിക്കുന്നതിന് കാരണമായത്.ഇങ്ങനെ പോയാൽ അടുത്ത മൂന്നു മാസങ്ങളിൽ വില ഇനിയും കൂടി നൂറിനോടടുക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.നേന്ത്രക്കായ മാത്രമല്ല ചെറുപഴങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്.ഞാലിപ്പൂവൻ,പാളയംകോടൻ എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികൾ പറയുന്നത്.

പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.

നീലഗിരി,കോയമ്പത്തൂർ,ഈ റോഡ്,പൊള്ളാച്ചി,തേനി,കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പ്രധാനമായും നേത്ര വാഴ കൃഷി ചെയ്യുന്നത്.

കഴിഞ്ഞ സീസണിലെ വിലക്കുറവ് കാരണം നാട്ടിൻപുറങ്ങളിലെ കർഷകർ ചെലവേറിയ വേനൽ കൃഷിക്ക് തയ്യാറായില്ല.ഇതാണ് ഇപ്പോഴത്തെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL