തിരുവനന്തപുരം: പി.ആർ.എസ് ലേക്ക് വില്ലെ ഫ്ലാറ്റിന് സമീപത്ത് മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിയുന്നത് ഒഴിവാക്കാൻ,താത്കാലിക നടപടി അടിന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ ജില്ലാകളക്ടർ അഞ്ചു.കെ.എസ് ഉത്തരവിറക്കി.ഫ്ലാറ്റിന്റെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ഗുഡ് ഷെപ്പേർഡ് സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണം.പ്രദേശത്തെ അപകടാവസ്ഥ പൂർണമായും ഒഴിവാകുന്നത് വരെ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നിറുത്തിവയ്ക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിൽ ഒഴിവാക്കാൻ താത്കാലികവും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നതിന് വിശദമായ പ്രൊപ്പോസൽ ഗുഡ് ഷെപ്പേർഡ് സ്കൂൾ അധികൃതർ തയാറാക്കി സമർപ്പിക്കണം.
ഇതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം,തിരുവനന്തപുരം നഗരസഭ,മണ്ണ് സംരക്ഷണ വകുപ്പ്,മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ സൂഷ്മ പരിശോധന നടത്തി അനുവാദം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
താമസക്കാരെ മാറ്റി പാർപ്പിക്കാൻ തഹസിൽദാർ,നഗരസഭാ സെക്രട്ടറി,ജില്ലാ പൊലീസ് മേധാവി എന്നിവർ നടപടി സ്വീകരിക്കണമെന്നും കുടുംബങ്ങൾക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടി ഗുഡ് ഷെപ്പേർഡ്
സ്കൂൾ അധികൃതർ ഒരുക്കണമെന്നും കളക്ടർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താമസക്കാരെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
ഉത്തരവിൽ പറയുന്നത്
സ്കൂൾ കെട്ടിടത്തിന് നൽകിയ നിർമ്മാണ അനുമതിയുടെ പരിധിയ്ക്കുള്ളിലാണോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്ന് നഗരസഭാ സെക്രട്ടറിയും അനുവദിച്ച പെർമിറ്റിൽ കൂടുതലായി മണ്ണ് നീക്കം ചെയ്തിട്ടുണ്ടോയെന്ന് ജില്ലാ ജിയോളജിസ്റ്റും പരിശോധിച്ച് നിയമപ്രകാരമുള്ള സ്വീകരിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |