
തിരുവനന്തപുരം: ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന പരാതിയെത്തുടർന്ന് പോത്തൻകോട് സ്കൂളിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മന്റെയും ഭക്ഷ്യകമ്മിഷൻ മെമ്പർ സെക്രട്ടറി ജോഷി തോമസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കമ്മിഷൻ കുട്ടികളുമായി നേരിട്ട് സംസാരിച്ചു. തുടർന്ന് പാചകപ്പുര സന്ദർശിച്ചു.ഭക്ഷ്യധാന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ അടുക്കളയും സ്റ്റോർ മുറിയും അടിയന്തരമായി വൃത്തിയാക്കുന്നതിന് നിർദേശം നൽകി. സ്കൂളിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം മോശമായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യഗസ്ഥർക്കെതിരെ സ്വമേധയാ കേസെടുത്തതായി ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ അറിയിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മിഷനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |