SignIn
Kerala Kaumudi Online
Thursday, 15 October 2026 5.30 AM IST

മിഴിയടഞ്ഞ് ആലംകോട്ട് സിഗ്നൽ ലൈറ്റുകൾ

aalamcode-jn

രണ്ട് റോഡുകളുടെ സംഗമ സ്ഥാനം

ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് ജംഗ്ഷനിലെ ട്രാഫിക്ക്‌ സിഗ്നൽ സംവിധാനം കണ്ണടച്ചിട്ട് ഒമ്പത് മാസം. എന്നാൽ ഇതൊന്ന് നന്നാക്കിയെടുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

എല്ലാ ലൈറ്റുകളും ഒരുമിച്ച് പ്രകാശിക്കുന്നതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ഈ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ സിഗ്നൽ സംവിധാനം ബന്ധപ്പെട്ടവർ ഓഫാക്കി. ട്രാഫിക്ക് ലൈറ്റില്ലാതായതോടെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതായി വ്യാപാരികളും യാത്രക്കാരും പറയുന്നു.

രണ്ട് ഇടറോഡുകളിൽ നിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നതിനും, ഇറങ്ങുന്നതിനും നിയന്ത്രണങ്ങളില്ലാതായതോടെ വാഹന യാത്ര അപകടകരവും തോന്നും പടിയുമായി. ഇത് ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമായി. അതോടെ കാൽനടയാത്ര പോലും ദുഃസഹമായിരിക്കുകയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആറ്റിങ്ങലിനും കല്ലമ്പലത്തിനും ഇടയിലെ തിരക്കേറിയ പ്രധാന കവലയാണ് ആലംകോട്

എം.സി റോഡിലെ കിളിമാനൂരിനെയും അഞ്ചുതെങ്ങ് തീരദേശ റോഡിനെയും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വന്നുച്ചേരുന്ന രണ്ടിടങ്ങളിലെ ട്രാഫിക് സിഗ്നലുകളാണ് ഒമ്പത് മാസം മുമ്പ് തകരാറിലായത്.

കെൽട്രോണിനാണ് ട്രാഫിക്ക് ലൈറ്റുകളുടെ പരിപാലന ചുമതല

ജില്ലയിലെ പ്രധാന മത്സ്യമാർക്കറ്റ് ഇവിടെയാണ്. രാത്രിയിൽ നൂറുകണക്കിന് ലോറികളിലാണ് മത്സ്യമെത്തുന്നത്. അത് വാങ്ങാൻ വരുന്നത് അതിലേറ വാഹനങ്ങളും.

പ്രദേശത്ത് അനുഭവപ്പെടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്ക്

സിഗ്നൽ പണിമുടക്കിയതോടെ അപകടങ്ങളും പതിവാകുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL