SignIn
Kerala Kaumudi Online
Thursday, 15 October 2026 5.29 AM IST

കാലപ്പഴക്കത്തിന്റെ തളർച്ചയിൽ കവളാകുളം പാലം

5555

നെയ്യാറ്റിൻകര: സ്കൂൾ ബസുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കരുത്തൂ‌ർ തോടിന് കുറുകെയുള്ള കവളാകുളം പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. മണലിവിള-ശാസ്താംതല പ്രദേശത്തെ നെയ്യാറ്റിൻകര ടൗണുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പലയിടത്തും സിമന്റ് പ്ളാസ്റ്റ‌ർ ഇളകി. ഇരുമ്പ് കമ്പി പുറത്തുകാണാം.

നെയ്യാറ്റിൻകര നിലമേൽ റോഡിൽ നിന്ന് കവളാകുളം പ്രദേശവുമായി ബന്ധിപ്പിക്കാൻ മരുത്തൂ‌ർ തോടിന് വശത്തുകൂടെയുള്ള ബണ്ട് റോഡ് ഇപ്പോൾ വീതി കൂട്ടുന്ന ജോലി നടക്കുകയാണ്. അതേ സമയം പാലം കൂടെ പുതുക്കിപ്പണിതാൽ മാത്രമേ സുഗമമായ ഗതാഗത സൗകര്യം ഉണ്ടാകുകയുള്ളുവെന്ന് നാട്ടുകാ‌ർ പറയുന്നു.

 കാലങ്ങളുടെ പഴക്കം

1992ലാണ് ഈ പാലം പണിതത്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു അന്ന് പാലം ഉദ്ഘാടനം ചെയ്തത്. പാലം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് കവളാകുളം പ്രദേശം പെരുമ്പഴുതൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് പെരുമ്പഴുതൂ‌ർ പഞ്ചായത്ത് നെയ്യാറ്റിൻകര നഗരസഭയോട് കൂട്ടിച്ചേർക്കപ്പെട്ടു.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആർ.സി സ്ട്രീറ്റ്,കല്ലുവിള,കവളാകുളം എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ കവളാകുളം വാർ‌ഡിലാണ് ഈ പാലം.

 ആവശ്യങ്ങൾ ഏറെ

മണലിവിള,​ ശാസ്താംതല തുടങ്ങിയ പ്രദേശത്തുള്ളവർക്ക് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ഓലത്താന്നി- കൊടങ്ങാവിള വഴിയാണ് ഇപ്പോൾ നെയ്യാറ്റിൻകര ടൗണിലേത്തുന്നത്.

പുതിയ പാലം യാഥാർത്ഥ്യമായാൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ടൗണിലെത്തിച്ചേരാം. ബസ് സ‌ർവീസും ആരംഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL