SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

മുത്താനയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ

sujith

കല്ലമ്പലം: വാക്കുതർക്കത്തിനിടെ മുത്താനയിൽ സുഹൃത്തിനെ വിറക് കൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. അക്കരമംഗലം ബി.എസ് ഭവനിൽ ഓട്ടോ ഡ്രൈവറായ സുജിത്ത് (41) കൊല്ലപ്പെട്ട സംഭവത്തിൽ അക്കരമംഗലം പുത്തൻവീട്ടിൽ ബിനുവാണ് (29) റിമാൻഡിലായത്. ഇരുവരും അയൽവാസികളാണ്.

ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. തലേദിവസം ഹെൽമറ്റ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അതേക്കുറിച്ച് ചോദിക്കാൻ ചൊവ്വാഴ്ച രാവിലെ സുജിത്തിന്റെ വീട്ടിലെത്തിയ ബിനു ബഹളം വച്ചു. ഈ സമയം സുജിത്ത് അവിടെ ഉണ്ടായിരുന്നില്ല. തിരികെ വീട്ടിലെത്തിയ സുജിത്ത് വീട്ടുകാരെ അസഭ്യം വിളിച്ചത് ചോദിക്കാൻ ബിനുവിന്റെ വീട്ടിലെത്തിയതോടെ തർക്കം വീണ്ടും രൂക്ഷമായി. പ്രകോപിതനായ ബിനു അസഭ്യം വിളിച്ചശേഷം മുറ്റത്തുകിടന്ന മരക്കഷണമെടുത്ത് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിലത്തുവീണ സുജിത്തിനെ വീണ്ടും മർദ്ദിക്കുകയും വലിച്ചിഴച്ച് റോഡിലെത്തിക്കുകയും ചെയ്തു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് സുജിത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ 3 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സുജിത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ടെങ്കിലും ഇവർ പിണങ്ങി താമസിക്കുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കല്ലമ്പലം പൊലീസ് ബിനുവിനെ അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനുമാണ് പ്രതിയെന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL