SignIn
Kerala Kaumudi Online
Sunday, 25 October 2026 6.43 AM IST

പുലിയുടെ കാൽപ്പാടെന്ന് നാട്ടുകാർ, പട്ടിയുടേതെന്ന് വനംവകുപ്പ്

puli

കാട്ടാക്കട: വെള്ളനാട് പഴയവീട്ടുമൂഴി ഏലായിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതെന്ന് ഉറപ്പിച്ച് നാട്ടുകാർ. കാൽപ്പാടിന്റെ ചിത്രം ഇന്നലെ രാവിലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പരിശോധന നടത്തിയ പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്.റോഷ്നി കാൽപ്പാട് പട്ടിയുടേതെന്ന് തറപ്പിച്ച് പറയുന്നു. ഇതേ അഭിപ്രായമാണ് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രനും പറയുന്നത്.

മണലിലും ചെളിയിലും പതിഞ്ഞ 4 ഇഞ്ചോളം വീതിയും 5 ഇഞ്ച് നീളവുമുണ്ട് പഴയവീട്ടുമൂഴി ഏലായിൽ കണ്ടെത്തിയ കാൽപ്പാടുകൾക്ക്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരൻ കാൽപ്പാട് പുലിയുടേതിന് സമാനമെന്ന് പറഞ്ഞതായി നാട്ടുകാർ പറയുന്നു.ഇതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. കരമനയാർ കുവക്കുടിയിൽ വന്നുചേരുന്ന പ്രദേശമാണിത്.മുൻപും വിവിധ വന്യജീവികൾ ഇവിടെയെത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പഴയവീട്ടുമൂഴിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ രതീഷിന്റെ വളർത്തുനായയെ കരിമ്പുലി പിടിക്കുന്നത് കണ്ടുവെന്ന് കഴിഞ്ഞദിവസം നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു.എന്നാൽ നായയെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

നാട്ടുകാർ കരിമ്പുലിയെ കണ്ടുവെന്ന് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.വന്യജീവിയുടെ സാന്നിദ്ധ്യം സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വിശദമായ പരിശോധന നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL