SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.04 PM IST

ഉപതിരഞ്ഞെടുപ്പ് ഡിസംബർ 7ന്,​ ഒരുക്കങ്ങൾ വിലയിരുത്തി

d

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്‌ഖോസയുടെ കളക്ടറേറ്റിൽ അവലോകനയോഗം ചേർന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് വാർഡ്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് എന്നിവിടങ്ങളിലാണ് ഡിസംബർ 7ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെട്ടുകാട്, ഇടയ്‌ക്കോട് വാർഡുകൾ ജനറൽ വാർഡുകളും പോത്തൻകോട് പട്ടികജാതി സംവരണ വാർഡും പൊന്നാംചുണ്ട് പട്ടികവർഗ സംവരണ വാർഡുമാണ്.

സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക ഈ മാസം 19വരെ സമർപ്പിക്കാം. 22ആണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. അന്ന് വൈകിട്ട് മൂന്നിനുശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുകൂട്ടാക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം പരിഗണിക്കുമെന്ന് കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL