SignIn
Kerala Kaumudi Online
Monday, 02 November 2026 10.08 AM IST

168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി: ചെമ്പഴന്തി ഗുരുകുലത്തിൽ കലാ-സാഹിത്യ മത്സരങ്ങൾ

ശ്രീകാര്യം : 168-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ സെപ്തംബർ 3, 4, 5 തീയതികളിൽ ഗുരുവിന്റെ കൃതികളെയും, സന്ദേശങ്ങളെയും, ദർശനത്തെയും ആസ്പദമാക്കി കലാ-സാഹിത്യ മത്സരങ്ങൾ. 3ന് രാവിലെ 9.30 ന് ഉദ്ഘാടനം ഗുരുകുലം കൺവെൻഷൻ സെന്ററിൽ ബിഗ് ബോസ് ഫെയിം മണികണ്ഠൻ തോന്നയ്ക്കൽ നിർവഹിക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സ്വാമി ശുഭാംഗാനന്ദ, ബിന്ദു വി.ആർ, അനിൽ ഓംകാർ, ഡോ.എസ്.ഗീതാകുമാരി, സിംലാ രാജീവ് തുടങ്ങിയവർ പങ്കെടുക്കും.

മൂന്നിന് രാവിലെ 10ന് ഗുരുദേവ കൃതികളുടെ ആലാപനമത്സരം:ദൈവദശകം (എൽ.പി.വിഭാഗം), കുണ്ഡലിനിപ്പാട്ട്- ആദ്യത്തെ 20 വരികൾ (യു.പി.വിഭാഗം), ജനനീ നവരത്നമഞ്ജരി (എച്ച്.എസ്.വിഭാഗം), കോലതീരേശസ്തവം (എച്ച്.എസ്.എസ് വിഭാഗം), വിഷ്‌ണ്വഷ്ടകം (കോളേജ് വിഭാഗം), ഈശാവാസ്യോപനിഷദ് ഭാഷ (പൊതുവിഭാഗം) എന്നിവ. ഉച്ചയ്ക്ക് 1.30ന് മലയാളം പ്രസംഗമത്സരം: അരുവിപ്പുറം ശിവരാത്രി (എൽ.പി.വിഭാഗം), ഗുരുവും ടാഗോറും (യു.പി.വിഭാഗം), എച്ച്.എസ്, എച്ച്.എസ്.എസ്, കോളേജ്, ജനറൽ വിഭാഗങ്ങൾക്ക് വിഷയം മത്സര സമയത്ത് നൽകുന്നതാണ്. 4ന് രാവിലെ 9 ന് കവിതാ രചന, 11 ന് ഉപന്യാസ രചന. രണ്ട് മത്സരങ്ങളും എച്ച്.എസ്. ആൻഡ് എച്ച്.എസ്.എസ്., കോളേജ് ആൻഡ് ജനറൽ എന്നീ വിഭാഗങ്ങളിലായാണ് . ഉച്ചയ്ക്ക് 1.30ന് ക്വിസ് ( 1 മുതൽ 7വരെ ക്ലാസ് , 8 മുതൽ 12 വരെ ക്ലാസ്, കോളേജ് ആൻഡ് ജനറൽ) എന്നീ വിഭാഗങ്ങളിലായി. 5ന് രാവിലെ 9 ന് ശിവശതകം ആലാപന മത്സരം, 10 ന് ചിത്രരചന (എൽ.കെ.ജി. ആന്റ് യു.കെ.ജി, 1 മുതൽ 4 വരെ ക്ലാസ്, 5 മുതൽ 7വരെ ക്ലാസ്, 8 മുതൽ 10 വരെ ക്ലാസ് ) എന്നീ വിഭാഗങ്ങളിലായി നടത്തുന്നു. ഉച്ചയ്ക്ക് 1.30ന് ആത്മോപദേശശതകം ആലാപനം. ശതശ്ലോകങ്ങളായ ശിവശതകം, ആത്മോപദേശശതകം മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് 3000, 2000,1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും, ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗം, കവിതാരചന, ഉപന്യാസരചന, ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് 500, 300, 200 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും . ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ആഘോഷക്കമ്മിറ്റി ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫിയുണ്ട്. ഗുരുദേവ ദർശനത്തെയും സന്ദേശങ്ങളെയും ആഗോളതലത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. അന്വേഷണങ്ങൾക്ക് :സിംല രാജീവ് (കൺവീനർ):+918606096233, ഓഫീസ്:+918281119121 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL