തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ചത്തു. പ്രായാധിക്യത്തെത്തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 39 വയസായിരുന്നു. കണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ് 35 മുതൽ 40 വയസ് വരെയാണ്.
1993 മേയ് 19ന് ആണ് അസം സ്‌റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. മൃഗശാലയിലെ ഏക കണ്ടാമൃഗമായിരുന്നു ശംഭു. അന്ന് അഞ്ച് വയസുണ്ടായിരുന്ന ശംഭുവിനെ ഇവിടേക്ക് എത്തിക്കുന്നതിനായി ആറര ലക്ഷം രൂപയാണ് ചെലവായത്. തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ശംഭു. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സംസ്‌കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |