SignIn
Kerala Kaumudi Online
Thursday, 22 October 2026 7.23 PM IST

'നോ വേയ്സ്റ്റ് ' നഗരമായി ആറ്റിങ്ങൽ

avardumai-attingal

ആറ്റിങ്ങൽ: മാലിന്യമുക്ത നഗരമായി ആറ്റിങ്ങൽ. നവകേരളം ഏഴ് അവാർഡുകളുമായി ആറ്റിങ്ങൽ നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. ജില്ലയിലെ മികച്ച നഗരസഭ, മികച്ച ടൗൺ, മികച്ച ഹരിത കർമ്മസേന, മികച്ച വാതിൽപ്പടി സേവനം, മികച്ച ഹരിത വിദ്യാലയം, മികച്ച ഹരിത സ്ഥാപനം, ഗവ.ഗേൾസ് എച്ച്.എസ്.എസ് മികച്ച എൻ.എസ്.എസ് യൂണിറ്റ് എന്നീ പുരസ്കാരങ്ങൾ നേടിയാണ് ആറ്റിങ്ങൽ ഒന്നാം സ്ഥാനത്തെത്തിയത്. മാലിന്യമുക്തം നവകേരളം ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ്ചെയർമാൻ ജി.തുളസീധരൻപിള്ള, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻ സിറ്റി മാനേജർ രാംകുമാർ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 2006ൽ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി ഉൾപ്പെടെ സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള സമഗ്ര എക്സലൻസ് അവാർഡ് 4 തവണ ആറ്റിങ്ങൽ നഗരസഭ നേടിയിട്ടുണ്ട്.

മികവുകൾ

പ്രതിദിനം 10 ടൺ ജൈവ മാലിന്യവും ഒരു ടൺ അജൈവ മാലിന്യവും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു

ഹരിത കർമ്മസേനയിൽ 100 പേർ

ജൈവ മാലിന്യ ശേഖരണത്തിൽ 60 ശതമാനവും കമ്പോസ്റ്റ് വളമാക്കി വില്പന നടത്തുന്നു

ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രതിമാസ വരുമാനം 12500 മുതൽ 40000 വരെ

അജൈവ മാലിന്യ ശേഖരത്തിൽ പ്രതിവർഷ വരുമാനം ഒന്നരക്കോടി

പുതിയ പദ്ധതികൾ

ബയോ സി.എൻ.ജി പദ്ധതിക്ക് 1.75 കോടി

മികച്ച ഇൻസിനേറ്റർ സ്ഥാപിക്കുന്നു

നിർമ്മാണച്ചെലവ് 1 കോടി

നവീകരണ പദ്ധതി നടപ്പാക്കാൻ നിലവിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ വിസ്തൃതി കൂട്ടും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL