SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 PM IST

ഓർമ്മയാകുന്ന കിയോസ്കുകൾ

ddd

വെമ്പായം: ഒരു കാലത്ത് ഗ്രാമങ്ങളിൽ വിനോദവും വിജ്ഞാനവും പകർന്നിരുന്ന റേഡിയോ,ടെലിവിഷൻ കിയോസ്കുകൾ ഇന്ന് നാശത്തിന്റെ വക്കിൽ. വീടുകളിൽ വൈദ്യതിയും റേഡിയോയും ടെലിവിഷനും സർവ സാധാരണമല്ലാതിരുന്ന കാലത്തായിരുന്നു വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രധാന ജംഗ്ഷനുകളിൽ പഞ്ചായത്തുകൾ പതിനായിരങ്ങൾ മുടക്കി കിയോസ്കുകൾ സ്ഥാപിച്ചത്.ആദ്യം റേഡിയോയും തുടർന്ന് ടെലിവിഷൻ കിയോസ്കുകളുമാണ് സ്ഥാപിച്ചത്.

പിന്നീട് ടെലിവിഷൻ വന്നതോടെ ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ സിനിമയും,ക്രിക്കറ്റും,ഫുട്ബാളും കാണാൻ എത്തുന്നവരുടെ വൻ തിരക്കായി.ടെലിവിഷൻ എല്ലാ വീടുകളിലും വ്യാപകമായതോടെ ഈ കിയോസ്കുകൾ വിസ്മൃതിയിലുമായി. ഇന്ന് പല കിയോസ്കുകളും ഉപേക്ഷിക്കപ്പെട്ടും കാടുകയറിയും,സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്.

പുളിമാത്ത് പഞ്ചായത്തിലെ ചെറുകാരം,പന്തുവിള,കിളിമാനൂർ പഞ്ചായത്തിലെ ആർ.ആർ.വി ജംഗ്ഷൻ,പഴയ കുന്നുമ്മൽ പഞ്ചായത്തിലെ കുന്നുമ്മൽ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിയോസ്കുകളുണ്ട്. ഒരു തലമുറയുടെ മധുരമൂറുന്ന ഓർമ്മകൾ നിലനിൽക്കുന്ന ഇത്തരം കിയോസ്കുകൾ അധികൃതർ സംരക്ഷിച്ചാൽ വരും തലമുറയ്ക്ക് കഴിഞ്ഞ തലമുറയുടെ ചരിത്രവും, സംസ്കാരവും പഠിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL