SignIn
Kerala Kaumudi Online
Thursday, 15 October 2026 1.16 AM IST

സെൻസസ് 2027; രണ്ടാം ബാച്ചിന്റെ പരിശീലനം ആരംഭിച്ചു

census
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സെൻസസ് 2027-ന്റെ ഭാഗമായ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച് ജില്ലയിൽ ഉദ്യോഗസ്ഥ തലത്തിൽ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടി ജില്ലാ കളക്ടർ അഞ്ജു കെ എസ് ഉദ്ഘാടനം ചെയ്തു. സെൻസസ് രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ എസ് പറഞ്ഞു. വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ ക്ഷമയോടെ കുടുംബാംഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കണമെന്നും അവർക്കാവശ്യമായ കൃത്യമായ നിർദ്ദേശങ്ങൾ ചാർജിലുള്ള ഓഫീസർമാർ നൽകണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് എ നിസയും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

2027 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആരംഭിക്കുന്ന ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ബാച്ചുകളായി നടക്കുന്ന പരിശീലനം ഇന്ന് (ഒക്ടോബർ 15) സമാപിക്കും. ജനസംഖ്യ കണക്കെടുപ്പിലെ വിവരശേഖരണം, പൊതുജനങ്ങളുമായുള്ള ഇടപെടൽ സംബന്ധിച്ച നിർദ്ദേശങ്ങൾ, ജില്ലാതലത്തിലുള്ള മേൽനോട്ടം എന്നിവയാണ് പരിശീലന പരിപാടിയിലെ പ്രധാന വിഷയങ്ങൾ. 'PE Mobile App' ആണ് ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നുള്ള ചാർജ് ഓഫീസർമാർക്കാണ് രണ്ടാം ബാച്ചിൽ പരിശീലനം നല്കിയത്. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡെപ്യൂട്ടി ഡയറക്ടർ നിഷ വി സി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ശ്രീലക്ഷ്മി എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

English Summary

Thiruvananthapuram District Collector Anju K.S. inaugurated the second batch of Census 2027 training for officials, focusing on data collection, public interaction, and supervision ahead of the census scheduled for January–February 2027.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL