
തൃശൂർ : തിരുവനന്തപുരത്ത് നാല് മുതൽ എട്ട് വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി കാസർകോട് നിന്നാരംഭിച്ച സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് തൃശൂരിൽ സ്വീകരണം നൽകി. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലെത്തിയ സ്വർണക്കപ്പ് മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, അജിതകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജി.ബി.എച്ച്.എസ് വടക്കാഞ്ചേരി, എം.എ.എം.എച്ച്.എസ് കൊരട്ടി എന്നീ സ്‌കൂളുകളിലും ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ഗേൾസിൽ നടന്ന സ്വീകരണച്ചടങ്ങ് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ , ഡി.ഡി.ഇ എ.കെ.അജിത കുമാരി, ഡി.ഇ.ഒ ഡോ.എ.അൻസാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |