SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

പ്രതിഷേധം മാർച്ച് എട്ടിന്‌

photo

തൃശൂർ: 250 വിദ്യാർത്ഥികൾക്ക് ഒരു പാചകത്തൊഴിലാളി വേണമെന്ന പഠന റിപ്പോർട്ട് ഏഴ് വർഷമായി നടപ്പിലാക്കാത്തിൽ പ്രതിഷേധിച്ച് മാർച്ച് എട്ടിന് സെക്രട്ടേറിയേറ്റിനു മുന്നിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിക്കാൻ സംസ്ഥാന സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. അമിത ജോലി ഭാരം മൂലം സ്ത്രീ തൊഴിലാളികൾ നിത്യരോഗികളാകുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം നൽകിയിട്ടില്ല. പെൻഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പിലാക്കിയിട്ടില്ലെന്നും തൊഴിൽഭാരം കുറയ്ക്കുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. യോഗത്തിൽ പി.യു. ശോഭന അദ്ധ്യക്ഷയായി. സുജോബി ജോസ്, വി. രമാദേവി, കെ.വി. ശാന്തകുമാരി, കെ.ആർ. സുകുമാരി, ടി. ഓമന, പി.എസ്. ബിന്ദു, വി. വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL