SignIn
Kerala Kaumudi Online
Thursday, 22 October 2026 6.16 PM IST

പൊലീസുകാരനെ ആക്രമിച്ചു

photo

കുന്നംകുളം: കുന്നംകുളം നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചു. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മഹേഷിനെയാണ് കാറിലെത്തിയ യുവാവ് ആക്രമിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ നിന്നും ഗുരുവായൂർ റോഡിലേക്ക് വൺവേ തെറ്റിച്ചു കയറിയ കാറ് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് തടയുകയായിരുന്നു. സംഭവത്തിൽ പ്രകോപിതനായ കാർ ഡ്രൈവർ തൃത്താല സ്വദേശീ നസറുദ്ദീൻ പൊലീസുകാരനെ ആക്രമിക്കുകയും അസഭ്യം പറയുകയും തുടർന്ന് റോഡിൽ തള്ളിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ വിവരമറിച്ചതിനെ തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL