SignIn
Kerala Kaumudi Online
Thursday, 11 June 2026 4.37 AM IST

കാൽപ്പന്തിന്റെ ആവേശം പകർന്ന് വെങ്കിടങ്ങിന്റെ ഗാനം

photo
ലോകകപ്പ് കാൽപന്തുകളിയുടെ പന്തുരുളാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കെ കളിയുടെ ആവേശം പകരാൻ പാട്ടുമായി എത്തിയിരിക്കുകയാണ് ഒരു മലയാളി

പാവറട്ടി: ലോകകപ്പിന്റെ ആവേശവുമായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ് സഫ്‌വാന്റെ ഫുട്ബാൾ ആൽബം. ഇന്ത്യൻ ഫുട്ബാളിലെ മലയാളികളായ ഇതിഹാസ താരങ്ങളും പുതുതലമുറയിലെ കളിക്കാരും ഉൾപ്പെടെയുള്ളവർ കിക്കോഫ് കേരള എന്ന ആൽബത്തിലുണ്ട്. 2026 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം തുല്യപ്രാധാന്യം നൽകി ഒരുക്കിയ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരുക്കുന്നത് സഫുവാൻ തന്നെ. സമകാലിക വിഷയങ്ങളിലുള്ള സഫ്‌വാന്റെ പാട്ട് ജന്മനാടായ വെങ്കിടങ്ങ് പാടൂർ ഗ്രാമത്തെയും പ്രശസ്തിയിലേക്ക് എത്തിക്കുന്നുണ്ട്. ലൂസിഫർ സിനിമയിൽ എമ്പുരാനെ എന്ന ഗാനം ആലപിച്ച ആനന്ദ് ശ്രീരാജും ആൽബത്തിൽ സഫ്‌വാനൊപ്പം പാടിയിട്ടുണ്ട്. ഫഹദ്, വിശാഖ് ചന്ദ്രൻ എന്നിവരും ആൽബത്തിൽ ഗാനം ആലപിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL