SignIn
Kerala Kaumudi Online
Saturday, 13 June 2026 3.18 AM IST

സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു

prasad

തൃശൂർ: ഗവ. കോളേജ് ലീഗൽ സർവീസസ് ക്ലിനിക് ആൻഡ് എ.ഡി.ആർ സെന്ററിന്റെയും മേരാ യുവഭാരതിന്റെയും ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനാഘോഷവും സ്‌പോർട്‌സ് ഉപകരണവിതരണവും ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ എ.സി. പ്രീതി അദ്ധ്യക്ഷനായി. ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. സോണിയ കെ. ദാസ് വിശിഷ്ടാതിഥിയായി. അസ്മാബി കോളേജ് അസി. പ്രൊഫസർ ഡോ. സാനന്ദ് സദാനന്ദൻ നയിച്ചു. യുവജന സംഘടനകൾക്കുള്ള സ്‌പോർട്‌സ് ഉപകരണങ്ങൾ വിതരണം ചെയ്തു. സി. ബിൻസി, എസ്. പാർത്ഥിവ്, സ്‌നേഹ ജോഷി, ഇ.ടി. സ്റ്റാർവിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL