SignIn
Kerala Kaumudi Online
Saturday, 13 June 2026 2.40 AM IST

'മറ്റ് സ്കൂളിലേക്ക് കുട്ടികളെ മാറ്റരുത്'

1

മാള: ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിലെ കുട്ടികളെ മറ്റ് വിദ്യാലയങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ രക്ഷിതാക്കൾ എ.ഇ.ഒ.യ്ക്ക് നിവേദനം നൽകി. ചക്കാംപറമ്പ് ഡി.പി.എം.യു.പി സ്‌കൂൾ കാമ്പസിലെ സുരക്ഷിതമായ ഹാളിൽ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ. സ്‌കൂളിന്റെ താത്കാലിക പ്രവർത്തനം സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളെ മാറ്റാനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും നിവേദനത്തിൽ പറയുന്നു. വിദ്യാലയത്തിലെ 13 കുട്ടികളുടെയും രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം എ.ഇ.ഒ, പ്രധാനദ്ധ്യാപകൻ എന്നിവർക്ക് സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL