കുഴിക്കാട്ടുശ്ശേരി: സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ 'കീഴാള നവോത്ഥാന നായകർ' എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് നാലിന് പൊതുസംവാദം സംഘടിപ്പിക്കും. വി.യു. സുരേന്ദ്രൻ രചിച്ച പൊയ്കയിൽ അപ്പച്ചൻ, സ്വാമി ആനന്ദതീർത്ഥൻ, പാമ്പാടി ജോൺ ജോസഫ്, കാവാരിക്കുളം കണ്ടൻ കുമാരൻ, കുറുമ്പൻ ദൈവത്താൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് ചർച്ച. കേരള സാഹിത്യ അക്കാഡമി മുൻ പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി. ഡേവിസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. സിന്റോ കോങ്കോത്ത് അദ്ധ്യക്ഷനാകും. ഗ്രന്ഥകാരൻ വി.യു. സുരേന്ദ്രൻ, എഴുത്തുകാരായ പി.ബി. ഹൃഷികേശൻ, എം.സി. പോൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |