ചേർപ്പ്: ദ്രൗപതിക്കും പൂതനയ്ക്കും പുരാണ കഥാപാത്രങ്ങൾക്കും അരങ്ങിൽ വേറിട്ട ആവിഷ്‌കാരം സൃഷ്ടിച്ച അതുല്യ കലാകാരിക്ക് അംഗീകാരമായി സംഗീത നാടക അക്കാഡമി പുരസ്കാരം. 29 വർഷമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാടകം അദ്ധ്യാപിക കൂടിയാണ് കൂത്ത് കൂടിയാട്ടം കലാകാരി ഉഷ നങ്ങ്യാർ. അമ്മന്നൂർ മാധവചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവരുടെ ശിഷ്യയാണ് ഈ വല്ലച്ചിറ ചാത്തക്കുടം സ്വദേശിനി. വീടിനോട് ചേർന്ന് പിതാവിന്റെ പേരിൽ ചാത്തക്കുടം കൃഷ്ണൻ നമ്പ്യാർ സ്മാരക മിഴാവ് കളരി എന്ന സ്ഥാപനവുമുണ്ട്. ഭർത്താവ് ഹരിഹരനും മിഴാവ് കലാകാരനാണ്. കൂത്ത് - കൂടിയാട്ടം കലാകാരിയാണ് ഏകമകളായ ആതിര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |