മാള: എ.പി.ജെ. അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) ആഭിമുഖ്യത്തിൽ എൻജിനിയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ജില്ലാതല ടെക്‌നിക്കൽ എഡ്യുക്കേഷൻ കോൺക്ലേവ് 'സോർ 2026' 15ന് മാള മെറ്റ്‌സ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ നടക്കും. ജില്ലയിലെ എൻജിനിയറിംഗ് കോളേജുകൾ പങ്കെടുക്കും.രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയുള്ള കോൺക്ലേവിന്റെ ഉദ്ഘാടനം രാവിലെ 11ന് നടക്കും. വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്റേഷൻ ക്ലാസുണ്ടാകും. സംശയങ്ങൾക്ക് വിദഗ്ദ്ധർ മറുപടി നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ഗ്രൂപ്പ് സി.ഇ.ഒ: ജോർജ് കോലഞ്ചേരി, അക്കാഡമിക് ഡയറക്ടർ ഡോ. ആറ്റൂർ സരേന്ദ്രൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |