തൃശൂർ: വിദ്യാർത്ഥികളുമായി നേരിട്ട് ഇടപെട്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരോഗ്യശാസ്ത്ര സർവകലാശാല തുടക്കം കുറിക്കുന്നു. സ്‌കൂൾ ഫൊർ ട്രാൻസിലേഷണൽ ഹെൽത്ത് സയൻസിന് കീഴിൽ മെഡിക്കൽ ബയോ ഇൻഫർമാറ്റിക്‌സിൽ എം.എസ്.സി ആരംഭിച്ചാണിത്. സംസ്ഥാനത്ത് ആദ്യമായാണ് മെഡിക്കൽ ബയോ ഇൻഫർമാറ്റിക്‌സിൽ ഒരു ഫുൾ ടൈം പി.ജി പ്രോഗ്രാം. 15 വിദ്യാർത്ഥികൾ അടങ്ങുന്ന ഉദ്ഘാടന ബാച്ചിന് ജൂലായിൽ തുടക്കമാവും. നാല് സെമസ്റ്ററുകളിലെ ആദ്യ മൂന്നും തിയറി, പ്രാക്ടിക്കൽ എന്നിവയ്ക് ഒരുപോലെ പ്രാധാന്യം നൽകുന്നതും നാലാമത്തേത് പ്രൊജക്ട് അധിഷ്ഠിതമായിരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |