SignIn
Kerala Kaumudi Online
Saturday, 13 June 2026 3.19 AM IST

ഇഴഞ്ഞിഴഞ്ഞ് ഡിജിറ്റൽ റീസർവേ; പൂർത്തിയായത് 28 വില്ലേജുകളിൽ മാത്രം

1

തൃശൂർ: പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ ജില്ലയിലെ ഡിജിറ്റൽ റീസർവേ. നാളേറെയായിട്ടും 28 വില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തീകരിച്ചത്. ഏഴ് താലൂക്കുകളിലായി 255 വില്ലേജുകളിലാണ് റീസർവേ നടത്തേണ്ടത്. ഇതിൽ തൃശൂർ താലൂക്കിൽ മാത്രമാണ് റീസർവേ പൂർത്തീകരിച്ച വില്ലേജുകൾ രണ്ടക്കം കടന്നത്.

ആദ്യ മൂന്ന് ഘട്ടങ്ങളിലായി 30 വില്ലേജുകളിൽ പൂർത്തീകരിക്കണമെന്നാണ്. തൃശൂർ താലൂക്കിൽ 15 വില്ലേജുകളിൽ സർവേ കഴിഞ്ഞിട്ടുണ്ട്. ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിൽ ഓരോ വില്ലേജുകളിൽ മാത്രമാണ് പൂർത്തിയായത്. പല താലൂക്കുകളിലും റീസർവേ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.


സാങ്കേതിക മികവ്
ടോട്ടൽ സ്റ്റേഷൻ, ആർ.ടി.കെ, ഡ്രോൺ തുടങ്ങി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവേ. 87 ആർ.ടി.കെ (റിയൽ ടൈം കൈനമാറ്റിക് മെഷീൻ), 17 ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ) എന്നിവയാണ് ജില്ലയ്ക്ക് ആകെ ലഭിച്ചത്.


ഡിജിറ്റൽ റീസർവേ

കോർസ് (കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ബാക്കി ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും. 70% വരെ കോർസ്, 20% ഇ.ടി.എസ്, ശേഷിക്കുന്നത് ഡ്രോൺ എന്നിങ്ങനെയാണ് ഡിജിറ്റൽ റീസർവേ. ഡിജിറ്റൽ സർവേക്ക് തീരുമാനമാകും വരെ പരമ്പരാഗതരീതിയിൽ ചങ്ങലയും ക്രോസ്ടാപ്പും ഉപയോഗിച്ചായിരുന്നു സർവേ.

റീസർവേ നേട്ടങ്ങൾ

ഭൂവിവരങ്ങൾക്ക് കൃത്യത

ഭൂവിവരം വേഗം പുതുക്കും

അപേക്ഷകൾ വേഗം തീർപ്പാക്കാം

പല ഓഫീസുകൾ കയറിയിറങ്ങേണ്ട

ഓൺലൈൻ അപേക്ഷ, ഓൺലൈൻ പരിഹാരം

പോക്കുവരവിന് അതിവേഗം

വികസന പ്രവർത്തനങ്ങളും ഡോക്യുമെന്റേഷനും അതിവേഗം


റീസർവേ പൂർത്തീകരിച്ചത്
(താലൂക്ക്, വില്ലേജുകളുടെ എണ്ണം എന്ന കണക്കിൽ, ആകെയുള്ള വില്ലേജുകൾ ബ്രായ്ക്കറ്റിൽ)

തൃശൂർ: 15 (74)
തലപ്പള്ളി: 5 (45)
കുന്നംകുളം: 2 (29)
ചാവക്കാട്: 1 (29)
മുകുന്ദപുരം: 3 (29)
ചാലക്കുടി: 1 (31)
കൊടുങ്ങല്ലൂർ: 1 (18)

ആകെ: 28 (255)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RESURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL