തൃശൂർ: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാളെ തൃശൂരിൽ. ആർ.എസ്.എസ് നൂറ് വർഷങ്ങൾ എന്ന വിഷയത്തിൽ ഡോ. മോഹൻ ഭാഗവത് ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ പ്രഭാഷണം നടത്തും. തുടർന്ന് സദസ്യരുമായി സംവദിക്കും. വൈകിട്ട് 4.30ന് ഹയാത്ത് റീജൻസിയിലാണ് പരിപാടി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന പൗരപ്രമുഖരുമായുള്ള സംവാദത്തിന്റെ ഭാഗമായാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |