തൃശൂർ: കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് ജില്ലാ മോട്ടോർ ആൻഡ് എൻജിനിയറിംഗ് മസ്ദൂർ സംഘം പ്രവർത്തക സമിതി യോഗം. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളും നാമമാത്രമായ യാത്രക്കാരും മാത്രമാണുള്ളത്. ഡീസൽ, പെട്രോൾ വില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ നിത്യച്ചെലവിനുള്ള വരുമാനം പോലും ലഭിക്കാതെ ഈ മേഖല തകർച്ചയിലാണ്. അതിനാൽ ബസ് വ്യവസായത്തെ സംരക്ഷിക്കാനും ജീവനക്കാരുടെ വരുമാനം ഉറപ്പുവരുത്താനും സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.എം. വിപിൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ പ്രസിഡന്റ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ. ഹരീഷ്, ജയൻ കോലാരി, ജയദാസ്, പി.വി. രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |