SignIn
Kerala Kaumudi Online
Monday, 29 June 2026 4.43 AM IST

പൾസ് പോളിയോ ദിനാചരണം തുള്ളിമരുന്നിന്റെ സുരക്ഷയിൽ കുരുന്നുകൾ

polio
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം മാളയിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രന്റെ മകൾക്ക് തുള്ളി മരുന്ന് നൽകി മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കുന്നു

കളക്ടറുടെ മകൾക്ക് തുള്ളിമരുന്നു നൽകി മന്ത്രി


തൃശൂർ: കുട്ടികൾക്ക് കൃത്യമായി പ്രതിരോധ മരുന്നുകൾ നൽകുന്നതിലൂടെ ശക്തമായ ഒരു സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ദേശീയ പൾസ് പോളിയോ ദിനാചരണം ജില്ലാതല ഉദ്ഘാടനം മാള കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ മകൾക്ക് തുള്ളിമരുന്ന് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രോഗങ്ങൾക്കെതിരായ കൃത്യമായ ബോധവത്കരണവും സമയബന്ധിതമായ പ്രതിരോധ പ്രവർത്തനങ്ങളും നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാള സർക്കാർ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് സേവനങ്ങൾ വിപുലപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കുമെന്നും ജനീഷ് ഉറപ്പുനൽകി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി മുഖ്യ പ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് സന്ദേശവും നൽകി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്. പോൾസൺ കൊടിയൻ, പി.കെ. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ ജോസ്, സിൽവി സേവ്യർ, സുനിതാ സജീവൻ, സാജൻ കൊടിയൻ, ബൈജു എടത്താടൻ, ടി.കെ. ജിനേഷ്, ജോഷി കാഞ്ഞൂതറ, ഡോ. സുജ അലോഷ്യസ്, പി. ഉമാദേവി, സി.എം. ശ്രീജ, ടി.എ.അംബിക, ഡോ. മുഹമ്മദ് ഫവാസ്, അലോഷ്യസ് സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ

  • 5 വയസിനു താഴെ കുട്ടികൾ: 1,73,897.
  • പൾസ് പോളിയോ ബൂത്തുകൾ: 1,877

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL