ചേലക്കര: ചേലക്കര,തിരുവില്വാമല പഞ്ചായത്തുകളിൽ വിബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി ജൻ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ചേലക്കര പഞ്ചായത്തിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് പന്തലാടി അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ ജാൻസി എബ്രഹാം,പ്രിയ ബാലാജി,രമണി മണികണ്ഠൻ,സുരേഷ് കലാമണ്ഡലം,ശുഭ ലക്ഷ്മി,അസിസ്റ്റന്റ് സെക്രട്ടറി ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. തിരുവില്വാമലയിൽ സംഘടിപ്പിച്ച ജൻ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീലാ പണിക്കർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതാ സുകുമാരൻ,മീരാ സോമൻ,ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |