
പാവറട്ടി:എളവള്ളി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി 2,3, 4 തീയ്യതികളിലായി പഞ്ചായത്ത് കോ-ബൗണ്ടിൽ നടക്കുന്ന പരിപാടി മണലൂർ എം.എൽ എ പ്രെഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.യു.സരിത അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ക്ലമൻ്റ് ഫ്രാൻസീസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശോകൻ മൂക്കോല,പഞ്ചായത്ത്സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ബി.ജയ,സനിൽ കുന്നത്തുളളി,ചിത്ര രതീഷ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി.ലിംസൺ,വി.കെ.സുരേന്ദ്രൻ,പ്രസാദ് വാക,രാജി മണികണ്ഠൻ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ ആർ.എ.അബ്ദുൾ ഹക്കിം,കെ.പി രാജു, കുടുംബശ്രീ ചെയർപേഴ്സൺ എം.ജി പ്രശാന്തി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബെറ്റ്സി മെറീന ജോൺ, പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജൻ, രാഗേഷ് സി.ആർ കൃഷി ഓഫീസർ ഫ്രെഡി എൻ.ടി., പി.ജി സുബിദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |