
കൊടുങ്ങല്ലൂർ:പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ നവരസ യൂത്ത് ഫെസ്റ്റ് 2026 ആരംഭിച്ചു. കലാമണ്ഡലം ധനുഷ സന്യൽ ഉദ്ഘാടനം ചെയ്തു. കലയുടെ പ്രാധാന്യവും വിദ്യാർത്ഥികളുടെ സർവതോമുഖ വികസനത്തിൽ കലയുടെ പങ്കും ഉദ്ഘാടനപ്രഭാഷണത്തിൽ വിശദീകരിച്ചു. എസ്.എൻ. മിഷൻ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ശ്രീ ദീപക് സത്യപാലൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.ജി.ഷൈനി, അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായ ഭാഗ്യ പി.മേനോൻ,ആർട്‌സ് ക്ലബ് സെക്രട്ടറി പി.എസ്.ആയുഷ് കൃഷ്ണ,ഹെഡ് ബോയ് അശ്വന്ത് ആർ.മേനോൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ വി.പി.രേഷ്മ,കെ.എസ്.ഷിത,ജ്വാല ജോയ് ,സ്റ്റാഫ് സെക്രട്ടറി വി.പി.സുമം എന്നിവർ പങ്കെടുത്തു. രണ്ടു ദിവസമായി നടക്കുന്ന നവരസ യൂത്ത് ഫെസ്റ്റിൽ വിവിധ കലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |