
അരിമ്പൂർ: കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിമ്പൂർ കൈപ്പിള്ളിയിൽ 30 സെന്റ് സ്ഥലത്ത് സംയോജിത കൃഷി ആരംഭിച്ചു. നടീൽ ഉത്സവം കർഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി അദ്ധ്യക്ഷനായി. എ.എസ്.കുട്ടി, പി.ആർ.വർഗീസ് മാസ്റ്റർ, ടി.വി.ഹരിദാസൻ, വി.എൻ.സുർജിത്, എ.കെ.ഹുസൈൻ, ലതി വേണുഗോപാൽ, കെ.കെ.ശശിധരൻ, കെ.രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. കർഷക സംഘം അരിമ്പൂർ മേഖല കമ്മിറ്റിയാണ് കൃഷി നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |