SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

കനത്ത മഴ,പെരിങ്ങൽകുത്ത് ഡാമിൻ്റെ ഷട്ടർ തുറന്നു

ചാലക്കുടി: കനത്തമഴയിൽ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിയന്ത്രിത അളവ് നിറുത്തുന്നതിനായി ഡാമിന്റെ എമർജൻസി ഗേറ്റുകൾ തുറന്നു. ജില്ലാ ഭരണകൂടം ചാലക്കുടിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4ന് ജലനിരപ്പ് 418.20 മീറ്ററായി ഉയര്‍ന്നിരുന്നു. 424 മീറ്ററാണ് സംഭരണശേഷി. നാല് ദിവസം മുമ്പ് ഡാമിൽ ആകെ 14 ശതമാനം മാത്രമായിരുന്നു വെള്ളം. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL