തൃശൂർ: കഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനേഴാം അയനം സി.വി.ശ്രീരാമൻ കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി മുതൽ 2026 മേയ് വരെ പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണ് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം. വായനക്കാർക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയക്കാം. പുസ്തകത്തിന്റെ 4കോപ്പികൾ വിജേഷ് എടക്കുന്നി,ചെയർമാൻ,അയനം സാംസ്‌കാരിക വേദി,ഡോ.സുകുമാർ അഴീക്കോട് ഇടം,ചേലൂർ സെവൻത് അവന്യൂ, റൂം നമ്പർ 5 സി,കോരപ്പത്ത് ലെയിൻ,തൃശൂർ-20. ഫോൺ: 9388922024. അവസാന തീയതി ആഗസ്റ്റ് 5.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |