
തൃശൂർ: ഉണ്ണിക്കൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും പുതൂർ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണിക്ക്. ആത്മപീഢകളോടൊപ്പം മാനവികതയുടെ നിലനിൽപ്പിനായി വാദിക്കുന്ന കെ.പി.രാമനുണ്ണി, രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും അധിനിവേശങ്ങളെ പ്രതിരോധിക്കുന്ന ശക്തനായ എഴുത്തുകാരൻ കൂടിയാണെന്ന് ഡോ.എം.ലീലാവതി, സി.രാധാകൃഷ്ണൻ, ഡോ.നെടുമുടി ഹരികുമാർ എന്നിവരടങ്ങിയ പുരസ്‌കാരനിർണയ സമിതി പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ 94ാം ജന്മവാർഷികദിനമായ 15ന് ഗുരുവായൂരിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 11,111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ.പ്രസാദ് രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുമെന്ന് ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു പുതൂർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |