തൃശൂർ: ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സെൻട്രൽ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'പ്ലാവ് സംരക്ഷണ ദിനവും ചക്കദിനവും' ഇന്ന് നടക്കും. തൃശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങ് മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ എ.പ്രസാദ്,വ്യവസായ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ തുടങ്ങിയവർ പങ്കെടുക്കും. വനാമിത്ര അവാർഡ് ജേതാവും നാറ്റീവ് ഗവേഷകനുമായ വി.കെ.ശ്രീധരൻ 'ചക്ക ആഹാരവും ഔഷധവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |