
തൃശൂർ:റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.കൃഷ്ണപുരം ഡിവിഷൻ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു.കൃഷ്ണപുരം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് കാളത്തോട് സെന്ററിൽ സമാപിച്ചു.തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ അധികൃതരുടെയും കൗൺസിലറുടെയും അനാസ്ഥയാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും, കൗൺസിലർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡിവിഷൻ കൺവീനർ ഷിബു ജോൺ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പി.ടി.നിമേഷ്,സംസ്ഥാന കൗൺസിൽ അംഗം ഇ.എം. ചന്ദ്രൻ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ബിന്ദു രമേശ്,ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി നിഖിൽ,പ്രീതി ചന്ദ്രൻ എന്നിവർ സംസാരിച്ചു.ഏരിയാ വൈസ്‌പ്രസിഡന്റ് അപ്പു സന്തോഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബാബു പോൾ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |