തൃശൂർ:പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ സ്മാരകം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി. പരിപാലനം ലഭിക്കാത്തത് സാംസ്‌കാരിക കേരളത്തിന് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ വ്യക്തമാക്കി. നവോത്ഥാന ചരിത്രത്തിലെ പ്രധാന സാന്നിദ്ധ്യമായ സ്മാരകം ഇന്നത്തെ തലമുറയ്ക്ക് ചരിത്രവും സാഹിത്യവും പകരുന്ന അമൂല്യകേന്ദ്രമാണ്. മുണ്ടശ്ശേരിയുടെ പുസ്തകങ്ങൾ,കൈയെഴുത്തുകൾ, ചിത്രങ്ങൾ,വ്യക്തിപരമായ രേഖകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.സ്മാരകം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംസ്‌കാര സാഹിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |