SignIn
Kerala Kaumudi Online
Monday, 06 July 2026 6.37 AM IST

മണ്ണിട്ട് നികത്തിയ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു

sandharshichu

കൊടുങ്ങല്ലൂർ: എടയാറിലെ മാരകമായ ലോഹങ്ങളുടെ സാന്നിദ്ധ്യമുള്ള രാസമാലിന്യം കലർന്ന മണ്ണുപയോഗിച്ച് എറിയാട് പഞ്ചായത്തിലെ 18,19 വാർഡുകളിലെ സ്വകാര്യഭൂമിയിലുള്ള തണ്ണീർത്തടങ്ങൾ നികത്തിയത് കെ.കെ.വത്സരാജ് എം.എൽ.എ സന്ദർശിച്ചു. മണ്ണിലടങ്ങിയിരിക്കുന്ന രാസമാലിന്യത്തിന്റെ അളവ് ഭയാനകമാണെന്ന കാര്യം എം.എൽ.എയെ നാട്ടുകാർ ബോദ്ധ്യപ്പെടുത്തി.അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ,കളക്ടർ എന്നിവരുമായി ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ,നൗഷാദ് കറുകപ്പാടത്ത്,ഷിഹാബ് കെ.എ,കെ.എ.മുഹമ്മദ് റാഫി എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL