
തൃശൂർ:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് 'ലീഡർ' കെ.കരുണാകരന്റെ പേരിടാൻ യു.ഡി.എഫ് സർക്കാർ മുൻകൈയെടുക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ.കരുണാകരന്റെ 108-ാംജന്മവാർഷികത്തോട് അനുബന്ധിച്ച് പൂങ്കുന്നം മുരളീമന്ദിരത്തിൽ നടന്ന പുഷ്പാർച്ചനയിലും ഡി.സി.സി ഓഫീസിലെ അനുസ്മരണ യോഗത്തിലും സംസാരിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.ജോസ് വള്ളൂർ,ടി.വി.ചന്ദ്രമോഹൻ,രാജൻ പല്ലൻ എം.എൽ.എ,ജോസഫ് ചാലിശ്ശേരി,കെ.ബി.ശശികുമാർ,സുനിൽ അന്തിക്കാട്,ഐ.പി.പോൾ,സിജോ കടവിൽ,കെ.എച്ച്.ഉസ്മാൻ ഖാൻ,മേയർ നിജി ജസ്റ്റിൻ,ഡെപ്യൂട്ടി മേയർ എ.പ്രസാദ്,വി.സുരേഷ് കുമാർ,കെ.ഗിരീഷ് കുമാർ,പി. ശിവശങ്കരൻ,കെ.പി.രാധാകൃഷ്ണൻ,ആശിഷ് മൂത്തേടത്ത്,കെ.സുരേഷ്,സിനോജ് ചിറക്കേക്കാരൻ, ടോം ആന്റണി,ടി.നിർമ്മല,സന്തോഷ് ഐത്താടൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |