
തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ രാംനാരായൺ ബാഗേലിന്റെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്ന് ആക്ഷൻ കൗൺസിലും കുടുംബാംഗങ്ങളും.കേരളത്തിന് പുറത്തുള്ള ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് സംസ്ഥാനത്ത് അതിക്രമം നേരിട്ടാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിയമപ്രതിസന്ധി മറികടന്ന്, സർക്കാർ തുകയ്ക്ക് പുറമെ 8,25,000 രൂപ കൂടി അനുവദിച്ച ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനത്തെ സ്വാഗതം ചെയ്തു. വാർത്താ സമ്മേളനത്തിൽ രാംനാരായണന്റെ ഭാര്യ ലളിത ഭാഗേൽ,സഹോദരൻ ശശികാന്ത്,ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. ശിവരാമൻ,അഡ്വ.കെ.എസ്.നിസാർ, ശ്യാമ ഭാഗേൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |