
തൃശൂർ: ദേശീയപാത നിർമ്മാണവുമായുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എത്രയും വേഗം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെയും നിർമ്മാണ കമ്പനികളുടെയും ഉത്തരവാദിത്വമാണെന്നും വീഴ്ച വരുത്തിയാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷൻ അംഗം വി.ഗീത. കളക്ടർക്കും ദേശീയപാത അതോറിട്ടി പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയത്. ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഉത്തരവുകൾ ഉണ്ടായിട്ടും നിർമ്മാണ കമ്പനികൾ അവ നടപ്പിലാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികളുടെ അശാസ്ത്രീയമായ നിർമ്മാണം കാരണമാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നതെന്ന് പരാതിക്കാരനായ ഡെന്നി വെളിയത്ത് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |