
ചാലക്കുടി: കണ്ണൻ ദേവൻ തേയിലയുടെ ഉത്ഭവത്തിന് കാരണമായ പരിയാരം കപ്പത്തോട് പാലം പ്രൗഢിയിലേക്ക് തിരികെയെത്തുമോ. പരിയാരം പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ഹാപിനസ് പാർക്ക് യാഥാർത്ഥ്യമായാൽ പാലവും സ്ഥലവും സംരക്ഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.ബ്രീട്ടീഷ് ഭരണകാലത്ത് ഇരിമ്പും കരിങ്കല്ലും ഉപയോഗിച്ച് നിർമ്മിച്ച പാലം നാശത്തിന്റെ പടുകുഴിയിലെത്തുമ്പോഴാണ് ചരിത്രത്തിന്റെ ശേഷിപ്പുകൾ അടയാളപ്പെടുത്താൻ ഉതകുന്ന പഞ്ചായത്തിന്റെ പുതിയ പദ്ധതി. 1957ൽ പൊരിങ്ങൽകുത്തും പിന്നീട് ഷോളയാർ ഡാമും നിർമ്മിക്കുന്നതിന് കപ്പത്തോട് പാലം ഉപയോഗിച്ചു. ടൺ കണക്കിന് ഭാരമുള്ള വാഹനങ്ങളും മറ്റും ഇതിലൂടെ കടന്നുപോയി. റോഡും പാലവും വന്നതോടെ ഉപയോഗ ശൂന്യമായ ഇരുമ്പുപാലം അവഗണനയിലായി. ചരിത്രത്തിന് മുതൽക്കൂട്ടായ കപ്പത്തോട് പാലം സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചരിത്രം
1887ന് മുമ്പ് നിർമ്മിച്ചതാണ് കപ്പത്തോട് പാലമെന്നാണ് നിഗമനം. ബ്രിട്ടീഷ് എൻജിനീയർ ജോൺ ഡാനിയേലാണ് കപ്പത്തോട് പാലം എന്ന ആവശ്യം മുന്നോട്ടുവച്ചത്. മലക്കപ്പാറയിലെത്തിയ ബ്രിട്ടൻ സംഘത്തിന് തേയിലെ കൃഷിക്ക് അനുയോജ്യമായ മലനിരകൾ 2ആദിവാസികൾ ചൂണ്ടിക്കാട്ടി കൊടുത്തു. ഇവരുടെ പേരാണ് കണ്ണനും ദേവനും. മലക്കപ്പാറ ഉന്നതിക്കാരായ ഇവരുടെ സ്മരണ അടയാളപ്പെടുത്താൻ ബ്രിട്ടീഷുകാർ കൃഷി ചെയ്ത തേയിലയ്ക്ക് കണ്ണൻ ദേവൻ എന്ന് പേരിട്ടു.പിന്നീട് തേയില തോട്ടങ്ങളും കമ്പനിയും ടാറ്റ ഏറ്റെടുത്തു.
'പഞ്ചായത്തിന്റെ ഹാപ്പിനസ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ പഴയ ബ്രീട്ടീഷ് പാലം സംരക്ഷിക്കപ്പെടും
സ്ഥിരം സമിതി അദ്ധ്യക്ഷൻ
വി.എം.ടെൻസൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |