
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള മണിക്കൂറുകളുടെ കാത്തുനിൽപ്പിന് പരിഹാരമാകുന്നു. ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ഭക്തർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്താം. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് നാലു മുതൽ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്. ഹൈക്കോടതി നിർദേശപ്രകാരം ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനായാണ് ദേവസ്വം ഭരണസമിതി ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് ഫ്രീ ദർശനം സെലക്ട് ചെയ്ത് ബുക്ക് ചെയ്യണം. ഓൺലൈൻ ബുക്കിംഗ് വഴി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7, 8, 9, 10, ഉച്ചയ്ക്ക് 12, 1, വൈകിട്ട് 4, 5 സമയങ്ങളിലാണ് ദർശനം. ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം. ഒരു ദിവസം ആകെ 2400 പേർക്ക് ഇങ്ങനെ ദർശനം അനുവദിക്കും. ഒരു സ്ലോട്ടിൽ 6 പേർക്ക് വരെ ബുക്ക് ചെയ്യാം. ഓരോരുത്തരുടേയും ആധാർ നമ്പർ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |