SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

പെ​രു​മ​ഴ​ ​വി​ട്ടു,​ ​ആ​ശ്വാ​സം

check-dam
പരിയാരം കൊമ്പൻപാറ തടയണയിലെ വെള്ളത്തിന്‌റെ കുത്തൊഴുക്ക്

തൃ​ശൂ​ർ​:​ ​ശ​നി​യാ​ഴ്ച​യി​ലെ​ ​പെ​രു​മ​ഴ​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​മ​ഴ​യ​ക​ന്നു​ ​നി​ന്ന​തോ​ടെ​ ​ആ​ശ്വാ​സം.​ ​പെ​രു​മ​ഴ​യെ​ത്തു​ട​ർ​ന്ന് ​തൃ​ശൂ​ർ,​ ​ചാ​ല​ക്കു​ടി,​ ​മു​കു​ന്ദ​പു​രം​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​തു​റ​ന്നു.​ ​മ​ഴ​ ​വി​ട്ടു​നി​ന്ന​തോ​ടെ​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ലെ​ ​പൂ​ങ്കു​ന്നം​ ​ക്യാ​മ്പി​ൽ​ ​ക​ഴി​ഞ്ഞ​വ​ർ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യോ​ടെ​ ​മ​ട​ങ്ങി.​ ​എ​ന്നാ​ൽ​ ​മ​റ്റ് ​താ​ലൂ​ക്കു​ക​ളി​ലെ​ ​ക്യാ​മ്പു​ക​ൾ​ ​തു​ട​രു​ന്നു​ണ്ട്.​ ​പൂ​ങ്കു​ന്നം​ ​സ്കൂ​ളി​ലെ​ ​ക്യാ​മ്പി​ൽ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ര​ണ്ട് ​സ്ത്രീ​ക​ളാ​ണ് ​ക​ഴി​ഞ്ഞി​രു​ന്ന​ത്.
പൂ​ങ്കു​ന്നം​ ​എ.​കെ.​ജി​ ​ന​ഗ​റി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​മു​ട്ടോ​ളം​ ​വെ​ള്ളം​ ​ക​യ​റി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.​ ​ഒ​രു​ ​കു​ടും​ബ​ത്തെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലേ​ക്കും​ ​മ​റ്റൊ​രു​ ​കു​ടും​ബ​ത്തെ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​ണ് ​മാ​റ്റി​യ​ത്.​ ​അ​ഞ്ചു​മാ​സം​ ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​ ​കു​ട്ടി​ ​ശ​സ്ത്ര​ക്രി​യ​ക്ക് ​വി​ധേ​യ​മാ​യ​തി​നാ​ലാ​ണ് ​ഒ​രു​ ​കു​ടും​ബ​ത്തെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.

ക്യാ​മ്പു​ക​ൾ​ ​തു​ട​രു​ന്നു

ചാ​ല​ക്കു​ടി​ ​താ​ലൂ​ക്കി​ലു​ള്ള​ ​കൊ​ട​ക​ര​യി​ലെ​ ​ക്യാ​മ്പി​ൽ​ ​മൂ​ന്ന് ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​അ​ഞ്ച് ​പേ​രും​ ​വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​മൂ​ന്ന് ​പേ​രും​ ​മു​പ്ലി​യ​ത്തെ​ ​ക്യാ​മ്പി​ൽ​ ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ളി​ലെ​ ​ആ​റ് ​പേ​രു​മാ​ണു​ള്ള​ത്.​ ​മു​കു​ന്ദ​പു​രം​ ​താ​ലൂ​ക്കി​ലെ​ ​നെ​ല്ലാ​യി​ ​പ​ന്ത​ല്ലൂ​ർ​ ​ജ​ന​ത​ ​യു.​പി​ ​സ്കൂ​ളി​ലു​ള്ള​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ 12​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 30​ ​പേ​രാ​ണു​ള്ള​ത്.​ ​പ​റ​പ്പൂ​ക്ക​ര​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​ഞ്ച്,​ ​ആ​റ് ​വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രാ​ണി​വ​ർ.

വീ​ടു​ക​ൾ​ക്കും​ ​നാ​ശം

ത​ല​പ്പി​ള്ളി​ ​താ​ലൂ​ക്കി​ൽ​ ​നാ​ല് ​വീ​ടു​ക​ൾ​ക്ക് ​ഭാ​ഗി​ക​മാ​യി​ ​നാ​ശ​ന​ഷ്ടം.​ ​പ​ഴ​യ​ന്നൂ​ർ​ ​വ​ട​ക്കെ​ത്ത​റ​ ​വി​ല്ലേ​ജി​ൽ​ ​മൂ​ന്ന് ​വീ​ടു​ക​ൾ​ക്കും​ ​ആ​റ​ങ്ങോ​ട്ടു​ക​ര​ ​തി​ച്ചൂ​രി​ൽ​ ​ഒ​രു​ ​വീ​ടി​നു​മാ​ണ് ​ഭാ​ഗി​ക​ ​നാ​ശ​മു​ണ്ടാ​യ​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്കി​ലെ​ ​എ​ട​വി​ല​ങ്ങി​ൽ​ ​രാ​മ​ൻ​കു​ള​ത്ത് ​കു​ട്ട​ന്റെ​ ​ഭാ​ര്യ​ ​ശോ​ഭ​ന​യു​ടെ​ ​വീ​ടി​ന് ​മ​ഴ​യി​ൽ​ ​കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.

പ്രളയഭീതി ഒഴിഞ്ഞു

ചാലക്കുടി: രണ്ടു ദിവസത്തെ കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചലിനും പിന്നാലെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഞായറാഴ്ച വൈകിട്ട് 5 ന് രേഖപ്പെടുത്തിയ ജലനിരപ്പ് 4.86 മീറ്ററായിരുന്നു. ശനിയാഴ്ച രാത്രി 11 മണിക്ക് ഇത് 6.13 മീറ്റർ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പുഴയിൽ രേഖപ്പെടുത്തിയ ഉയർന്ന ജലനിരപ്പ് 7.30 മീറ്ററായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം മഴയ്ക്ക് ശമനമായതോടെ ചാലക്കുടി മേഖലയിൽ ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയും ഡാമിൽനിന്ന് വലിയ തോതിൽ വെള്ളം തുറന്നുവിട്ടതും മൂലം താഴ്ന്ന പ്രദേശങ്ങൾ പ്രളയഭീഷണിയിലായിരുന്നു.

നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് ഓഫീസിൽ മൂന്ന് ദിവസം മുൻപേ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായില്ലെങ്കിലും അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ആദ്യം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി. ആവശ്യമായാൽ വീടുകൾ ഒഴിയാൻ തയ്യാറായിരിക്കണമെന്നും നിർദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ശനിയാഴ്ച രാത്രി പരിയാരം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി അവലോകനം നടത്തുകയും ചെയ്തു.


തടയണ കാണാൻ ജനത്തിരക്ക്...


മലവെള്ളപ്പാച്ചലിനെ തുടർന്ന് നിറഞ്ഞൊഴുകുന്ന പരിയാരം കൊമ്പൻപാറ തടയണ കാണാൻ ഇന്നലെ വൻ ജനത്തിരക്ക്. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ സി.എസ്.ആർ കടവിലെ തടയണയിലേക്കാണ് നിരവധി പേർ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളിൽ പലരും ഇവിടെയും എത്തി. അപകടഭീതി കാരണം ആരും പുഴയോട് ചേർന്ന് പോകാൻ തയ്യാറായില്ല. കൂടപ്പുഴ തടയണ കാണാനും ആളുകളെത്തുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ദൂരെ നിന്നുമാത്രമാണ് കാഴ്ച ആസ്വദിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL