SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.11 AM IST

 നഷ്ടങ്ങളുടെ കാലവർഷം ഇതുവരെ 13ജീവനുകളും പിന്നെ, കോടികളും

d

1) കാർഷിക നഷ്ടം 28.35 ലക്ഷം

2) കെ.എസ്.ഇ.ബി നഷ്ടം 2.23 കോടി

3) റോഡുകളുടെ തകർച്ച നഷ്ടം 3.31 ലക്ഷം

4) കാലവർഷത്തിൽ ഇതുവരെ മരണം 13

തൃശൂർ: കാലവർഷത്തിൽ ജില്ലയിൽ ജീവനഷ്ടത്തോടൊപ്പം കോടികളുടെ നഷ്ടവും. കാലവർഷം ആരംഭിച്ചതോടു കൂടി വിവിധ അപകടങ്ങളിലായി 13പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് നാശനഷ്ടം കൂടുതലും. ഇന്നലെ മഴയുടെ ശക്തിക്ക് അൽപ്പം ശമനം ഉണ്ടെങ്കിലും പുഴകളിലും കോൾപ്പാടങ്ങളിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയാണ്. കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നാൽ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം തുടങ്ങി ഏഴ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകും. കരുവന്നൂർ പുഴയിൽ നിന്ന് വരുന്ന വെള്ളം കനോലി കനാൽ വഴി കടലിലേക്ക് ഒഴുകി പോയാൽ മാത്രമെ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു. മൂന്നു ദിവസം മുമ്പ് വരെ കരാഞ്ചിറ ചീപ്പ് അടച്ചിട്ടിരുന്നതിനാൽ ഈ പഞ്ചായത്തുകളെ ബാധിച്ചിരുന്നില്ല. പീച്ചി, ചിമ്മിനി ഡാമുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.അതുകൊണ്ട് മണലി പൂഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ തന്നെയാണ്. നഗരത്തിൽ പെരിങ്ങാവ് മേഖലയിൽ വെള്ളക്കെട്ട് തുടങ്ങിയിട്ടുണ്ട്.

 പുള്ള് -മനക്കൊടി റോഡിൽ വെള്ളം കയറി

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതു മൂലം പുള്ള്-മനക്കൊടി റോഡിൽ വെള്ളം കയറി. റൂട്ടിൽ ഗതാഗതം നിരോധിച്ചു. ഇരുചക്രവാഹനങ്ങൾക്കാണ് ദുരിതം. കഴിഞ്ഞ വർഷം ഒരു മാസത്തോളം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു.

 തകർന്നത് നൂറിലേറെ വീടുകൾ
ജില്ലയിൽ കാലവർഷം ആരംഭിച്ചതിന് ശേഷം പൂർണമായും ഭാഗികമായും തകർന്നത് നുറോളം വീടുകൾ. 6 വീടുകൾ പൂർണ്ണമായും 97 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ മാത്രം ആറു വീടുകളാണ് തകർന്നത്. ഇതിൽ ഒരു വീട് പൂർണമായി തകർന്നു.

 രണ്ട് മാസത്തിനുള്ളിൽ 1211.39 മി.മീ.മഴ

ജില്ലയിൽ ജൂൺ 4 മുതൽ ആഗസ്റ്റ് 3 രാവിലെ വരെയുള്ള കണക്ക് പ്രകാരം 1211.39 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. എന്നാൽ ഈ കാലയളവിൽ ലഭിക്കേണ്ടതിന്റെ 27 ശതമാനം കുറവാണ് ലഭിച്ചിരിക്കുന്നത്.

 ഞായറാഴ്ച്ച രാവിലെ മുതൽ തിങ്കളാഴ്ച്ച രാവിലെ എട്ടുമണി വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ മഴ കണക്ക് --- മില്ലി മീറ്ററിൽ
കൊടുങ്ങല്ലൂർ- 87
ഇരിങ്ങാലക്കുട- 44.4
ചാലക്കുടി- 40.2
വടക്കാഞ്ചേരി -76
വെള്ളാനിക്കര - 57.2

ദുരിതാശ്വസ ക്യാമ്പുകളിൽ 58 പേർ

ജില്ലയിൽ ആകെ 5ദുരിതാശ്വാസ ക്യാമ്പുകൾ. 19കുടുംബങ്ങളിലായി 58 പേരെ മാറ്റി പാർപ്പിച്ചു.

ചാലക്കുടി താലൂക്കിൽ മുപ്ലിയം പുലരി അങ്കണവാടി -2

കൊടകര വില്ലേജിലെ ജി.എൽ.പി.എസ് -2

ചാവക്കാട് താലൂക്കിൽ ഒരുമനയൂർ അമൃത വിദ്യാലയം - 10

മുകുന്ദപുരം താലൂക്കിൽ നെല്ലായി ജെ.യു.പി.എസ് - 36

തൃശൂർ താലൂക്കിൽ കുറുമ്പിലാവ് ജി.എൽ.പി.എസ് - 8

 മഴക്കെടുതി: തകർന്ന വീടുകൾ

തലപ്പിള്ളി: 4വീട് ഭാഗികമായും 2വീട് പൂർണമായും തകർന്നു

മുകുന്ദപുരം: 3 വീടുകൾ ഭാഗികമായി തകർന്നു

തൃശൂർ: 2വീടുകൾ ഭാഗികമായി തകർന്നു

കൊടുങ്ങല്ലൂർ: താലൂക്ക് പരിധിയിൽ ഒരു വീട് ഭാഗികമായി

കുന്ദംകുളം: ഒരു വീട് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL