
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തെ വെള്ളത്തിൽ മുക്കിയ റെയിൽവെയുടെ അനാസ്ഥയ്ക്ക് ഒടുവിൽ ഭാഗിക പരിഹാരം.ക്ഷേത്രത്തിന് പുറകിൽ ഇഴഞ്ഞ് നീങ്ങുന്ന പാളം ബലപ്പെടുത്തൽ കരാറുകാരന്റെ അനാസ്ഥമൂലം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളം വഴിതിരിച്ച് വിട്ടു. നികത്തിയിരുന്ന തോട്ടിലെ തടസങ്ങൾനീക്കിയും പുതിയ കാനകൾ കോരിയുമാണ് പരിഹരിച്ചത്. ക്ഷേത്രത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. തിങ്കളാഴ്ച ക്ഷേത്രം വെള്ളത്തിൽ മുങ്ങുകയും ഗുരുതിപൂജ മുടങ്ങുകയും ചെയ്തിരുന്നു. നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ, ദേവസ്വം ഓഫീസർ പി.വി.ഹരികൃഷ്ണൻ, പൂരം ചീഫ് കോർഡിനേറ്റർ തുളസി കണ്ണൻ എന്നിവർ പ്രശ്‌നത്തിൽ ഇടപെടുകയും കരാറുകാരന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ക്ഷേത്രത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. വെള്ളിയാഴ്ച മുതൽ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം പ്രത്യേക വേദിയിൽ നടക്കും. രാവിലെ 4.30 മുതൽ സി.വി.വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |