
തൃശൂർ: രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പ്രക്ഷോഭങ്ങളെ നിശബ്ദമാക്കിക്കൊണ്ട് ഇന്ത്യയുടെ ഭരണഘടനയേയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കാമെന്ന് കരുതുന്ന നരേന്ദ്രമോദി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ. എ.ഐ.എസ്.എഫ് 90-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ശിവപ്രിയ പി.അദ്ധ്യക്ഷയായി.ജയപ്രകാശ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ.അഖിലേഷ് നിർവഹിച്ചു. ദേശീയ കൗൺസിൽ അംഗം അലൻ പോൾ വർഗീസ് ക്ലാസെടുത്തു. ഇ.എം സതീശൻ,ടി.പ്രദീപ്കുമാർ,അർജുൻ മുരളീധരൻ,മിഥുൻ പോട്ടക്കാരൻ,സാനിയ പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |